അരിയില് ഷുക്കൂര് വധക്കേസില് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, സിബിഐ തലശ്ശേരി കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. 302, 120 ബി എന്നീ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷ് എംഎല്എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. സി ബി ഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയരാജിനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്പ്പിച്ചത്.മാധ്യമപ്രവര്ത്തകരില് നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം നടന്ന് ഏഴ് വര്ഷങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഷുക്കൂർ വധക്കേസ് സിബിഐക്ക് കൈമാറിയത്. 2012 ഫെബ്രുവരി 20 നാണ് സംഭവം. ഷുക്കൂറിനെ കൊലപ്പെടുത്താന് തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില് വച്ച് ഗൂഢാലോചന നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഷുക്കൂർ വധക്കേസ് ആദ്യം അന്വേഷിച്ച പൊലീസ് ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജയരാജൻ ജാമ്യത്തിലിറങ്ങിയിരുന്നു. ഷുക്കൂറിന്റെ മാതാവ് അന്വേഷണം തൃപ്തികരമല്ലെന്ന്ക്കാട്ടി സമർപ്പിച്ച ഹര്ജിയിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply