ഡൽഹി കരോള് ബാഗിലെ അര്പ്പിത് പാലസ് ഹോട്ടലിൽ വന് തീപ്പിടിത്തം. പതിനേഴുപേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിതീകരണം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പുലര്ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏഴുപ്പേർ പുരുഷന്മാരും ഒരു സ്ത്രീയും കുഞ്ഞുമാണ് ഉള്ളത്. മൃതദേഹങ്ങള് ഡല്ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്. കുറേയേറെപ്പേർക്ക് പൊള്ളൽ ഏറ്റിട്ടുണ്ട് . പലരുടെയും നില ഗുരുതരമാണ്.
രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നു. 26 ഓളം ഫയര് എഞ്ചിൻ യൂണിറ്റുകള് സ്ഥലത്തെത്തിയിട്ടുണ്ട്.ഷോർട്ട്സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഹോട്ടല് താമസക്കാരില് ഒരു വിവാഹ ചടങ്ങില് പങ്കെടുക്കുന്നതിനായി എത്തിയ ആലുവ ചേരാനെല്ലൂര് സ്വദേശികളായ പത്തംഗ മലയാളി കുടുംബം താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തിലുള്ള മൂന്നുപ്പേരെ കാണാതായിട്ടുണ്ട്. തീയണച്ചെങ്കിലും രക്ഷാപ്രവര്ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ് .
Photo Courtesy : Google/ images are subject to copyright

Leave a Reply