ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടുത്തം. തീപിടുത്തം നിയന്ത്രണവിധേയമല്ല. മാലിന്യപ്ലാന്റിന്‌ തീപിടിച്ചത് മൂലം കൊച്ചിനഗരത്തിൽ പുകശല്യം രൂക്ഷമാകുന്നു. രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾക്ക് കണ്ണെരിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നു. തീപിടുത്തം 17 മണിക്കൂറായിട്ടും കിടത്താൻ സാധിച്ചിട്ടില്ല. അഗ്നിശമന സേന തീയണക്കാനുള്ള പരിശ്രമം തുടരുകയാണ്. അമ്പലമുകൾ മുതൽ മറൈൻ ഡ്രൈവ്‌ വരെ അന്തരീക്ഷം പുകമൂടിയ നിലയിലാണ്‌. ഇന്നലെയാണ് തീപിടുത്തമുണ്ടായത്. എന്നാൽ ഇതുവരെ അത് അണയ്ക്കാൻ സാധിച്ചിട്ടില്ല.

ശ്വാസകോശ രോഗമുള്ളവർ കരുതൽ വേണമെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു. കുട്ടികളെയും വൃദ്ധരെയും മാറ്റിനിർത്താനും അറിയിച്ചു. കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടയ്ക്ക് ഇത് നാലാമത്തെ തവണയാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്. ഇത് ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പ്ലാസ്റ്റിക്മാലിന്യക്കൂമ്പാരം പൂർണമായി കത്തിയട്ടുണ്ട് ഇതാണ് അന്തരീക്ഷത്തിൽ പുകകൂടാനുള്ള കാരണം. ഇത് ആസൂത്രിതമാണോയെന്ന് കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടു. അതേസമയം മാലിന്യം കൂടുതൽ ആയപ്പോൾ കോര്‍പ്പറേഷന്‍ തന്നെ തീയിട്ടതാവാമെന്നും നാട്ടുകാരില്‍ ചിലർ ആരോപിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

Leave a Reply

Your email address will not be published.