ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ പാക് ഭീകരനായ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിക്ക് കൈമാറി. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് മസൂദ് അസറിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ കൊണ്ടുവരാനിരിക്കെയാണ് ഇന്ത്യയുടെ ഈ നിലപാട്. മറ്റുള്ള അംഗരാജ്യങ്ങൾക്ക് പ്രമേയത്തിന്മേൽ വിശദീകരണത്തിനു മാർച്ച് 13 വരെ സമയമുണ്ട്.

2017ൽ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നീക്കത്തെ ചൈന അന്ന് എതിർത്തു. മസൂദ് അസറിനെതിരെ തെളിവുകളില്ല എന്ന വാദം ഉന്നയിച്ചാണ് ചൈന എതിർത്തത്, എന്നാല്‍ ഇന്ത്യ ഇപ്പോൾ തെളിവുകള്‍ ഉപയോഗിച്ച് ചൈനയുടെ എതിര്‍പ്പിനെ മറികടക്കാനാണ് നീക്കം.
മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് സുരക്ഷാ സമിതിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

ജമ്മുവിലെ ജെയ്‌ഷെ ഭീകരവാദികളും പാകിസ്താനിലെ ജെയ്‌ഷെ ഭീകരവാദികളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിക്ക് കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ കൂട്ടത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകലും സമർപ്പിച്ചിട്ടുണ്ട്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് സുരക്ഷാ സമിതി എടുക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കയും,ഇംഗ്ലണ്ട്, ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഈ മൂന്ന് രാജ്യങ്ങളും പ്രമേയം പാസാകാനുള്ള കാര്യങ്ങള്‍ക്ക് മുൻകൈയെടുക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കപ്പെടുന്നത്.

 

 

 

 

 

                      

Photo Courtesy : Google/ images are subject to copyright

                                                                                        

 

 

Leave a Reply

Your email address will not be published.