ചേരുവകൾ:

ഡെസിക്കേറ്റട് കോക്കനട്ട് ……മുക്കാൽ കപ്പ്

വിപ്പിംഗ് പൗഡർ……………………50 ഗ്രാം

കോക്കനട്ട് മിൽക്ക് പൗഡർ… അര കപ്പ്

തണുത്ത പാൽ……………………… അര കപ്പ്

ഫ്രഷ് ക്രീം……………………………..200 ഗ്രാം

കണ്ടൻസ്ഡ് മിൽക്………………….1 ടിൻ

ജെലാറ്റിൻ………………………………2 ടേബൾസ്പൂൺ

വാനില എസൻസ്……………….. അര ടീസ്പൂൺ

മിൽക് ചോക്ലേറ്റ് ഗ്രേറ്റഡ്‌…….. അര കപ്പ്

 

തയ്യാറാക്കുന്ന വിധം

ജെലാറ്റിൻ അര കപ്പ്  വെള്ളത്തിൽ കുതിർത്ത് , ‌‍ഡബിൾ ബോയിൽ ചെയ്ത് ഉരുക്കുക. വിപ്പിങ് പൗഡർ, പാൽ, എസൻസ് എന്നിവ  ചേർത്ത് 5 മിനിറ്റ് എഗ്ഗ് ബിറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഈ  ക്രീമിലേക്ക് ഫ്രഷ് ക്രീം, കണ്ടെൺസ്ഡ് മിൽക്, ജെലാറ്റിൻ എന്നിവ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഡെസിക്കേറ്റഡ്  കോക്കനട്ട്, കോക്കനട്ട് പൗഡർ, കാൽ കപ്പ് മിൽക് ചോക്ലേറ്റ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. പുഡ്ഡിംഗ് ഡിഷിൽ ഒഴിച്ച് മുകളിലായി കാൽകപ്പ് ഡെസിക്കേറ്റ്ഡ് കോക്കനട്ട്, മിൽക് ചോക്ലേറ്റ് എന്നിവ വിതറുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

 

 

 

 

 

 

Leave a Reply

Your email address will not be published.