ഇന്ത്യന് പ്രീമിയര് ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഉദ്ഘാടന ദിനത്തിൽ ചെന്നൈ ബാംഗ്ലൂരിനെതിരെ മത്സരിക്കും. ഇന്ത്യന് ക്രിക്കറ്റ് ടീമിനെ രണ്ട് ലോകകിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന് ധോനിയും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം വിരാട് കോലിയും നേര്ക്കുനേർ രണ്ടു ടീമായി രണ്ടു ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നത്.
ഐ.പി.എല്ലില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയ ടീമാണ് ചെന്നൈ സൂപ്പര് കിങ്സ്. ഒത്തുകളി വിവാദത്തില്പ്പെട്ട് രണ്ടുവര്ഷം വിലക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞവര്ഷം തിരിച്ചെത്തി കിരീടം നേടി.
ബാംഗ്ലൂര് റോയല് ചാലഞ്ചേഴ്സ് ഇതുവരെ കിരീടമൊന്നും നേടിയിട്ടില്ല പക്ഷെ മൂന്നുതവണ റണ്ണറപ്പായിട്ടുണ്ട്. ബാംഗ്ലൂര് ടീമില് കോലിയും ചെന്നൈ ടീമിൽ ധോണിയും തുടക്കംതൊട്ടുണ്ട്. ടീമുകള് 23 തവണ നേര്ക്കുനേര്വന്നപ്പോള് 15 മത്സരങ്ങളില് ചെന്നൈ ജയിച്ചു. ഇരു ടീമുകളും ഇത്തവണ കിരീടം നേടാനുള്ള ആവേശത്തിലാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply