രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തിലെ അന്തിമതീരുമാനം നാളെയുണ്ടാകും.

അമേഠി കൂടാതെ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ നിന്ന് കൂടി അദ്ദേഹം മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന.

കേരളത്തില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ എന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം നാളെ അറിയിക്കും. തീരുമാനം നീട്ടരുതെന്ന കേരള നേതാക്കള്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ന് രാജസ്ഥാനില്‍ പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി.

അതുകൊണ്ട് നാളെ രാവിലെയോട് കൂടി തീരുമാനമുണ്ടാകുകയും കേന്ദ്ര തിരഞ്ഞടുപ്പ് സമിതി അത്നാളെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍.

വയനാട് കൂടാതെ വടകരയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വടകരയിലാകട്ടെ കെ.മുരളീധരന്‍ പ്രചാരണരംഗത്ത് മുന്നേറുന്നുണ്ട്, ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടന്നിട്ടില്ലെങ്കിലും മുരളി തന്നെ എന്ന സന്ദേശം കെപിസിസിക്ക് നല്‍കിയിട്ടുണ്ട്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright

 

 

Leave a Reply

Your email address will not be published.