നയന്താര ഇരട്ട വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ഹൊറര് ത്രില്ലർ ചിത്രമാണ് ഐറ. ഐറ നാളെ തിയറ്ററുകളിലെത്തുകയാണ്. ഐറയിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് നയന്സ് എത്തുന്നത്.
യമുന എന്ന ധീരയായ ജേര്ണലിസ്റ്റായും ഭവാനിയെന്ന നാണംകുണുങ്ങിയായ കഥാപാത്രമായുമാണ് നയന്താര ഐറയിലൂടെ എത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് നയന്സ് എത്തുന്നത്. താരം ഈ കഥാപാത്രങ്ങൾക്കായി ഗംഭീര മേക്ക്ഓവറിലാണ് എത്തുന്നത്.
സര്ജുന് കെ.എം. ആണ് അയ്റ സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്. സ്റ്റുഡിയോസാണ് നിര്മിക്കുന്നത്. കഴിഞ്ഞ വർഷം നയന്താര മുഖ്യ വേഷത്തിലെത്തിയ കോലമാവ് കോകില, ഇമൈക്ക നൊടികള് എന്നീ ചിത്രങ്ങളെല്ലാം തിയറ്ററുകളില് വൻ വിജയം നേടിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ വൈറലായിരുന്നു. നയൻതാര മുമ്പ് അഭിനയിച്ച മായ,ഡോറ എന്നീ ഹൊറർ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
Photo Courtesy : Google/ images are subject to copyright


Leave a Reply