രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അതൃപ്‌തി. പ്രഖ്യാപനം ഇങ്ങനെ നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് മുഴുവൻ ഘടക കക്ഷികകളും കോണ്‍ഗ്രസിനെ അറിയിച്ചു.

അനിശ്ചിതത്വം ഒഴിവാക്കി തീരുമാനം ഇന്നുതന്നെ അറിയിക്കണമെന്ന് മുസ്ലീം ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി കോഴിക്കോട് മാധ്യമങ്ങളോടു പറഞ്ഞു.

മല്‍സരിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിൻറെ ആവശ്യം മുന്നോട്ടുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം അറിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണന്നുംഅദ്ദേഹം പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.