മാർച്ച് 31 ന് സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളുടെ എല്ലാശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവർത്തിക്കും. ഞായറാഴ്ച്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നാണ് ആർ ബി ഐയുടെ നിര്‍ദേശം.

സാമ്പത്തിക വര്‍ഷത്തിൻറെ ക്ലോസിങിൻറെ ഭാഗമായി മാര്‍ച്ച്‌ 31ന് സര്‍ക്കാരിന്റെ രസീത്, പെയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടിയാണ് തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.