ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. രാവിലെ എട്ടുമണിയോടെ ഒഡീഷയിലെ പുരിയിലാണ് ഫോനി കരതൊട്ടത്. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്.
ഫോനി ചുഴലിക്കാറ്റ് ഇപ്പോൾ ആന്ധ്രാപ്രദേശ് കടന്നു.

അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി.

ഒഡീഷയില്‍ 10 ലക്ഷത്തിലധികം ആളുകളെ കഴിഞ്ഞ ദിവസം അപകട സാധ്യത മുന്നില്‍ കണ്ട് ഒഴിപ്പിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഒഡീഷയിൽ നിരവധി മരങ്ങള്‍ കടപുഴകി വീണു.
കടലില്‍ 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ട്. ഭുവനേശ്വറില്‍ കാറ്റിൻറെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍ ആയി ഉയര്‍ന്നു.

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയോടെ ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കുമെന്നാണ് റിപ്പോർട്ട്.

 

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.