ജമ്മുകശ്മീരില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശ്രീനഗറിലും അവന്തിപ്പോരയിലും വ്യോമത്താവളങ്ങളും സമീപ പ്രദേശങ്ങളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ മാസം 23ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഷോപ്പിയാനില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ജവാന്‍ രോഹിത് കുമാര്‍ വീരമൃത്യു വരിച്ചു.

ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിനായി എല്ലായിടത്തും സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.