ലോക്സഭാ ഇലെക്ഷൻ കേരളത്തിലെ ഇരുപതിൽ പത്തൊൻപത് സീറ്റുകൾ തൂത്തുവാരി യുഡിഎഫ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ വിജയമാണ് കേരളത്തിൽ ഇത്തവണ കോൺഗ്രസ് നേടിയത്. കേരള ചരിത്രത്തിൽ തന്നെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അദ്ധ്യക്ഷനായ രാഹുൽ ഗാന്ധി വിജയിച്ചത്.
കേരളത്തിൽ എൽ ഡി എഫിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അത് ആലപ്പുഴയിൽ എ എം ആരിഫ് ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത് മാത്രമാണ് എൽ ഡി എഫിന് ആകെ കിട്ടിയ വിജയം.
ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു തുടക്കത്തിൽ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. സുരേഷ്ഗോപിക്കും കെ.സുരേന്ദ്രനും മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
കേരളത്തിലെ എൽഡിഎഫിൻറെ ഭരണ പരാജയമാണ് ഈ എലെക്ഷൻ ഫലത്തിൽനിന്നും മനസിലാകുന്നത്. പരാജയത്തിൻറെ ആഴം വ്യക്തമാക്കുന്നതാണ് ആകെ ലഭിച്ച ആലപ്പുഴ സീറ്റ്. ആലപ്പുഴയിലെ സീറ്റൊഴിച്ചാൽ കേരളത്തിലെ ബാക്കിയുള്ള മണ്ഡലങ്ങളിലെല്ലാം എൽ ഡി എഫിന് വൻ തിരിച്ചടിയാണ് ലഭിച്ചത്. ആറ് സിറ്റിംഗ് എം പി മാരിൽ ഒരാളെപ്പോലും വിജയിപ്പിക്കാൻ എൽ ഡി എഫിന് കഴിഞ്ഞില്ല.
യുഡിഎഫിൻറെ ഒൻപത് സ്ഥാനാർത്ഥികൾ ഒരുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് വിജയം നേടിയത്. ഇതിൽ രാഹുൽ ഗാന്ധി നാല് ലക്ഷത്തിലധികവും പി കെ കുഞ്ഞാലിക്കുട്ടി മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply