പുൽവാമയിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലക്കോട്ടിൽ പാകിസ്താനെതിരെ നടത്തിയ ഭീകരാക്രമണത്തിന് സൈനികർ ഇട്ടപേര് പുറത്തുവിട്ടു. ബന്ദർ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേന നൽകിയ പേര്. വാനരൻ എന്ന് അർഥം വരുന്ന ഹിന്ദി പദമാണ് ബന്ദർ.
മുതിര്ന്ന പ്രതിരോധ ഉദ്യോഗസ്ഥര് തന്നെയാണ് പേര് വെളിപ്പെടുത്തിയത്. ഓപ്പറേഷൻ ബന്ദർ എന്നാണ് എന്നാണ് ബാലകോട്ട് ആക്രമണത്തിനിട്ട പേര്. പക്ഷെ ഇങ്ങനെയൊരു പേരു നൽകാനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 26 നായിരുന്നു മിറാഷ് യുദ്ധവിമാനങ്ങള് ഉപയോഗിച്ച് വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്ക്ക് നേരെ ആക്രമം നടത്തിയത്. അതൊരു വിജയകരമായ ദൗത്യമായിരുന്നു. ആ ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്ക്ക് രാഷ്ട്രപതി വായുസേനാ മെഡല് നല്കി ആദരിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply