ആവശ്യമുള്ള സാധനങ്ങൾ :
പഴം – 4 ( പഴുത്തത് )
പഞ്ചസാര – ആവശ്യത്തിന്
നെയ്യ് – 3 ടീസ്പൂൺ
അണ്ടിപ്പരിപ്പ് – 15 എണ്ണം
കിസ്മിസ് – 15 എണ്ണം
തേങ്ങാ ചിരകിയത് – 1/ 2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
മഞ്ഞൾപൊടി – ഒരുനുള്ള്
ഏലക്ക – 5 എണ്ണം (പൊടിച്ചത്)
ഉണ്ടാക്കുന്ന വിധം :
ഒരു പാത്രത്തിൽ മൈദപ്പൊടിയും മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് തയ്യാറാക്കുക. അതികം വെള്ളം ചേർക്കരുത്. കുറച്ചു കട്ടിയുള്ള മാവാണ് തയ്യാറാക്കേണ്ടത്.
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക അതിലേക്ക് അണ്ടിപരിപ്പും കിസ്മിസും തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് പഞ്ചസാരയും ചേർത്ത് വിളയിച്ചു മാറ്റിവയ്ക്കുക.
പഴം നെടുകെ കീറി അതിൽ തേങ്ങ വിളയിച്ചതും നടുവിൽ വച്ച്. തയ്യാറാക്കിയ മാവിൽ മുക്കി. തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. പഴം നിറച്ചത് തയ്യാർ. ചൂടോടെ വിളമ്പാം.
Photo Courtesy : Google/ images are subject to copyright

Leave a Reply