അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. വായുയെന്ന് പേരുനൽകിയിട്ടുള്ള ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. വ്യാഴാഴ്ച രാവിലെ തീവ്രചുഴലിക്കാറ്റായി ‘വായു’ ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്.

ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും, കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവാ, വെരാവല്‍ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കടൽ ക്ഷോഭം ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും, നിലവിൽ കടലിൽ പോയവർ എത്രയും പെട്ടന്ന് തീരത്തേക്കെത്താനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒൻപത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള– കര്‍ണാടക തീരം എന്നിവിടങ്ങളിലും ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. അതുകൂടാതെ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളയിടങ്ങളില്‍ ജാഗ്രത പാലിക്കുകയും രാത്രിയാത്ര ഒഴിവാക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.