ചൈനീസ് ഉല്പ്പന്നങ്ങള്ക്ക് പുതിയ നികുതി ഏര്പ്പെടുത്തില്ലെന്ന് അമേരിക്കന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. അടുത്തിടെ ഏര്പ്പെടുത്തിയ നികുതികള് ഈടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. ചൈനയുമായുള്ള വ്യാപാര ചര്ച്ചകള് പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും ചൈനയും തമ്മില് ഏറെ നാളായിട്ടു തുടരുന്നതാണ് വ്യാപാര യുദ്ധം.
ജപ്പാനില് നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്താന് തയ്യാറായില്ല.
സഹകരണം വഴി ഇരുരാജ്യങ്ങള്ക്കും വിജയം കൈവരിക്കാൻ സാധിക്കുമെന്നും സംഘര്ഷമുണ്ടായാല് ഇരുരാജ്യങ്ങള്ക്കും തുല്യ നഷ്ടമുണ്ടാകുമെന്നും സി ജിന്പിങ് അമേരിക്കന് പ്രസിഡൻറെ ട്രംപിനോട് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply