കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോളനുവദിക്കില്ലെന്ന് കേന്ദ്രം. ആവിശ്യമെങ്കില്‍ പിന്നീട് അനുവദിക്കാമെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്സഭയെ അറിയിച്ചു. നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭീതിയിൽ ആയപ്പോളാണ് കേരളം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവിശ്യം മുന്നോട്ട് വച്ചത്.

കേന്ദ്ര സര്‍ക്കാരിനോട് നേരിട്ട് മുഖ്യമന്ത്രി,സംസ്ഥാന ആരോഗ്യമന്ത്രി എന്നിവര്‍ ആവിശ്യപ്പെടുകയും ചെയ്തായിരുന്നു. പക്ഷെ കേരളത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ. ആവശ്യമെങ്കിൽ പിന്നീട് അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.