ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായുള്ള പോരാട്ടത്തിൽ ജയിച്ചാൽ സെമിയിൽ ഉറപ്പിക്കാം എന്നാൽ ബംഗ്ലാദേശാണ് ജയിക്കുന്നതെങ്കിൽ സെമിയിലേക്ക് കടക്കാതെ ബംഗ്ലാദേശ് പുറത്താകും. വൈകീട്ട് മൂന്നിനാണ് മത്സരം. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റണ്സിന് തോറ്റിരുന്നു. ഇതിൽ നിന്ന് പാഠം ഉള്ക്കൊണ്ടാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നത്. ഏഴ് മത്സരങ്ങളില് അഞ്ച് ജയത്തോടെ പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒരൊറ്റ ദിവസത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പില് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത് ഇതാദ്യമായാണ്.
ആറ് മത്സരങ്ങളില് നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അര്ദ്ധസെഞ്ചുറിയമടക്കം മികച്ച ഫോമിലാണ് ഇന്ത്യന് ഓപ്പണര് രോഹിത് ശര്മ. ഇന്നത്തെ മത്സരത്തിൽ സ്പിന്നര്മാരായ യുസ്വേന്ദ്ര ചാഹല്, കുല്ദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിര്ത്തും. രണ്ടാം സ്പിന്നറായി ഓള്റൗണ്ടര് രവീന്ദ്ര ജഡേജ കളിച്ചേക്കും. അങ്ങനെയെങ്കില് ആറാമനായ കേദാര് ജാദവും ടീമിൽ നിന്ന് പുറത്താകും.
ഇന്ത്യയുടെ പേസര്മാരായ ബുംറയും ഷമിയും മികച്ച ഫോമിലാണ്. മുസ്താഫിസുര് റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനുമാണ് ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ ചുമതല.
ബംഗ്ലദേശിനെ തോല്പ്പിച്ച് വീണ്ടും വിജയത്തിലെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യയെ പരാജയപ്പെടുത്തി സെമി സാധ്യതകള് സജീവമാക്കുക എന്നതാണ് ബംഗ്ലാദേശിൻെറ ഇന്നത്തെ ലക്ഷ്യം. വാശിയേറിയ പോരാട്ടമാകും ഇന്ന് എഡ്ജ്ബാസ്റ്റണില് നടക്കുക.
Photo Courtesy : Google/ images are subject to copyright

Leave a Reply