ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട്. ചരിത്രത്തില് ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യന്മാരാകുന്നത്.
കിവീസ് ഉയര്ത്തിയ 242 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില് 241 റണ്സിന് പുറത്തായതോടെ മത്സരം സൂപ്പര് ഓവറിലേക്ക് നീണ്ടു. സൂപ്പര് ഓവര് സമനിലയിലായതിനെ തുടർന്ന് ചട്ടമനുസരിച്ച് മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ട് ചാംപ്യന്മാരായി.
ഇരുടീമും സൂപ്പര് ഓവറില് 15 റണ്സ് വീതമാണ് നേടിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്.
ഇത് തുടർച്ചയായ രണ്ടാം തവണയാണ് റണ്ണറപ്പുകളായി ന്യൂസീലൻഡിന് മടങ്ങേണ്ടി വന്നത്. എന്നാൽ മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ആദ്യമായാണ് ഫൈനലിൽ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരാകുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply