സെപ്തംബറില് അമേരിക്കയിൽ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്ഷിക പൊതുസമ്മേളനത്തില് പങ്കെടുക്കാനായി പ്രധാന മന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര് 17-നാണ് ആരംഭിക്കും.
അമേരിക്കൻ സന്ദര്ശന വേളയില് ഹ്യൂസ്റ്റണില് എത്തി അദ്ദേഹം ഇന്ത്യന്-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും കമ്മ്യൂണിറ്റി നേതാക്കള് അറിയിച്ചു. ന്യൂയോര്ക്കില് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്ഷിക പൊതുസമ്മേളനത്തില് പങ്കെടുക്കാന് ഈ വര്ഷം അവസാനം യുഎസിലേക്ക് പോകുന്ന പ്രധാനമന്ത്രി, അമേരിക്കയിലെ ചിക്കാഗോ, ഹ്യൂസ്റ്റണ് എന്നീ നഗരങ്ങളിലെ പ്രവാസികളെയാണ് അഭിസംബോധന ചെയ്യുക.
2014ല് ആദ്യമായി ഇന്ത്യന് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദി യുഎന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. 2016ല് സിലിക്കണ് വാലിയിൽ വച്ചുനടന്ന വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply