പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ. വിജിലൻസ് ആണ് അറസ്റ്റ് ചെയ്‌തത്‌. സൂരജിനെക്കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍ഡിഎസ്‌ കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരാണ് മറ്റ് മൂന്നുപ്പേർ. അഴിമതി, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചനാ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് നാലുപെരെയും അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

സൂരജ് പൊതുമരാമത്തു വകുപ്പ് സെക്രെട്ടറി ആയിരിക്കുമ്പോളാണ് പാലത്തിൻെറ കരാർ നൽകുന്നത്. പാലാരിവട്ടം മേല്‍പാലത്തിലെ വീഴ്ചകൾ ബോധപൂർവ്വം അല്ലെന്നും, മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു.

പാലം തുറന്ന്കൊടുത്തു മൂന്ന് വർഷത്തിന്നുള്ളിൽ വരുന്ന ഏത് പ്രശ്നത്തിനും ഉത്തരവാദി കരാറുകാരൻ മാത്രമാണെന്നും, കരാറുകാർ അറിഞ്ഞു ഉദ്യോഗസ്ഥരുമായിച്ചേർന്ന് ഴിമതി നടത്താൻ സാധിക്കില്ല. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്‌ പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്.

പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് വിജിലെൻസിൻെറ കണ്ടെത്തൽ. അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. ഇനിയും അനവധി പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് വിജിലന്‍സ് കടക്കുമെന്നാണ് റിപ്പോർട്ട്.

അധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പടെ നേരത്തെ പ്രതിയായ ആളാണ് ടി.ഒ സൂരജ്. ആ കേസിൽ ടി.ഒ സൂരജിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

 

Leave a Reply

Your email address will not be published.