പാലായിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകി പരിഗണിക്കുകയുള്ളൂ എന്ന് പി.ജെ.ജോസഫ്. പാലയിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ട് സ്ഥാനാർത്ഥിയെ ഞായറാഴ്ച്ച ചേരുന്ന യോഗത്തിൽ കോൺഗ്രസ്സും എല്ലാ ഘടകകക്ഷികളും ചേർന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും.

മാണി കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ.മാണി വിഭാഗം സമ്മര്‍ദം തുടരുകയാണ്. അതുകൊണ്ട് നിഷ ജോസ് കെ.മാണിയുടെ പേര് ഉയരുന്നുണ്ട്. പാലായില്‍ ജോസ് കെ മാണിയോ ഭാര്യ നിഷ ജോസ് കെ മാണിയോ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും രംഗത്തെത്തി.

എന്നാൽ രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.