പാലായിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനെ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് പ്രചാരണം ആരംഭിക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ ആദ്യം നേരില്‍ കണ്ട് വോട്ടഭ്യർഥിച്ചായിരിക്കും പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.   സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ മേല്‍ക്കൈ പ്രചാരണ രംഗത്തും പുലര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. പ്രമുഖരെ കണ്ടതിന് ശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും.   എന്‍സിപി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനം കൂടിയായാല്‍ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സെപ്റ്റംബര്‍ നാലിന് പാലായില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തും. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും.               Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.