നേപ്പാളിൽ വ്യാഴാഴ്ച്ച തുടങ്ങിയ കനത്ത മഴയെത്തുടർന്ന് പ്രളയവും മണ്ണിടിച്ചിലും. പ്രളയത്തെ തുടർന്ന് മരണം 88 ആയി 32ഓളംപ്പേരെ കാണാതായിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ നേപ്പാള്‍ രാജ്യാന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ മഴയുടെ ശക്തികുറഞ്ഞെങ്കിലും നേപ്പാളിൻ്റെ മധ്യകിഴക്കൻ മേഖലകളിലെ 25 ജില്ലകളിലെ 16,520ഓളം വീടുകൾ ഇപ്പോളും പ്രളയത്തിൽ നിന്നും മോചിതരായിട്ടില്ല. 10,385 വീടുകള്‍ തകര്‍ന്നുവെന്നാണ് സര്‍ക്കാരിന്‍റെ ഇതുവരെയുള്ള കണക്ക്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വർ, ബൽഖു എന്നിവിടങ്ങൾ വെള്ളിയാഴ്ചമുതൽ പൂർണമായും വെള്ളത്തിനടിയിൽപ്പെട്ടിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും നേപ്പാളിൽ നിയോഗിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ അടിയന്തരമായി യോഗംവിളിച്ചു ചേർത്ത് നാശനഷ്ടങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിലായി പ്രത്യേക ആരോഗ്യകേന്ദ്രങ്ങൾ തുറന്നതായി അധികൃതർ അറിയിച്ചു.

പ്രളയം കൂടുതലായി ബാധിച്ച പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കാൻ നേപ്പാൾ സർക്കാർ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടരാതിരിക്കാൻ മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇതിനുമുമ്പ് 2017ലും 2014ലുമാണ് നേപ്പാളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അന്നും 100ലധികം പ്പേർ മരിച്ചായിരുന്നു. പ്രളയബാധിതർക്ക് പ്രവിശ്യസർക്കാരുകൾ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.