വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മല്സ്യത്തൊഴിലാളികളെ കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില് തന്നെയാണ് ഇവര് തിരിച്ച് തീരത്തെത്തിയത്. ഉള്ക്കടലില് കുടുങ്ങിയ ബോട്ട് കണ്ടെത്തിയത്. നാലുപേരും ക്ഷീണിതരാണ്.
രാവിലെ മുതല് കോസ്റ്റ് ഗാര്ഡിന്റെ ഹെലികോപ്റ്ററും ഡോണിയര് വിമാനങ്ങളും തിരച്ചില് നടത്തിയിരുന്നു. അതുകൂടാതെ പത്ത് ബോട്ടുകളിലായി മല്സ്യത്തൊഴിലാളികള് വിഴിഞ്ഞത്തു നിന്ന് തിരച്ചിലിനായി പോയിരുന്നു. ഈ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.
എന്നാൽ കൊല്ലത്തുനിന്ന് മൽസ്യബന്ധനത്തിനു പോയി കാണാതായ മൂന്നുപേര്ക്കായി തിരച്ചിൽ ഇപ്പോളും തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോളും കടൽക്ഷോഭമായതിനാൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ തീരവാസികളെ ഒഴിപ്പിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply