തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച കേസിൽ കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് തെളിഞ്ഞു. ഡ്രൈംവിഗ് സീറ്റിലെ സീറ്റ് ബെല്റ്റില് ശ്രീറാമിൻറെ വിരലടയാളമുള്ളതായി ഫോറന്സിക് പരിശോധനയില് കണ്ടെത്തി.
ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. അപകട സമയത്ത് ശ്രീറാം വാഹനം ഓടിച്ചുവെന്ന് തെളിയിക്കാന് സീറ്റ് ബെല്റ്റില് നിന്ന് ലഭിച്ച വിരലടയാളം സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് മോട്ടോര്വാഹനവകുപ്പ് ഒരു വർഷത്തേക്ക് സസ്പെന്ഡ് ചെയ്തിരുന്നു.
അപകടം നടന്ന സമയത്തെ കാറിന്റെ വേഗത്തെ എത്രയാണെന്ന് തെളിയിക്കാന് വാഹന കമ്പനിയുടെ സഹായത്തോടെ പൊലീസ് ഡേറ്റാകൾ പരിശോധന നടത്തിയെങ്കിലും അതിന്റെ റിപ്പോര്ട്ടുകള് ഇതുവരെ ലഭിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply