മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിൽ പങ്കെടുക്കുന്ന ബഹിരാകാശയാത്രികർക്ക് റഷ്യ പരിശീലനം നൽകും. ഇതിൻെറ ഭാഗമായി നാല് ബഹിരാകാശയാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക് പോകും. ഗഗൻയാൻ എന്നത് മനുഷ്യനെ ബഹിരാകാശത്തേക്കെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമാണ്.

 

2022ഓടെയാണ് ഇന്ത്യ ഗഗൻയാൻ ദൗത്യം നടപ്പിലാക്കുന്നത്. ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് യൂറി ഗഗാറിന്‍ കോസ്മനോട്ട് ട്രെയിനിങ് കേന്ദ്രത്തിലായിരിക്കും പരിശീലനം. 15 മാസകാലമായിരിക്കും ഇവർക്ക് റഷ്യയിൽ പരിശീലനം നടക്കുക. തുടർന്ന് എട്ടുമാസം വരെ ഇന്ത്യയിൽ വച്ച് പരിശീലനം നടക്കും.

 

പരിശീലനം സംബന്ധിച്ച കരാർ റഷ്യയുടെ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ഉപസ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസുമായി ഐ എസ് ആര്‍ ഒ ഒപ്പിട്ടു.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.