ആവശ്യമുള്ള സാധനങ്ങള്:
പഴമാങ്ങ – 4 കപ്പ് (തൊലി കളഞ്ഞ് മുറിച്ചത്)
കണ്ടന്സഡ് മില്ക്ക് – ഒരു ടിന്
പാല് – 2 ലിറ്റര്
ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂണ്
നെയ്യ് – ഒരു ടേബിള് സ്പൂണ്
ബദാം, കിസ്മിസ് – 50 ഗ്രാം
തയ്യാറാക്കുന്ന വിധം:
നെയ്യില് ബദാമും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ പാലൊഴിച്ച് അടുപ്പിൽ വയ്ക്കുക. പാല് തിളയ്ക്കുമ്പോള് ചെറുതായി നുറുക്കിവച്ചിരിക്കുന്ന മാങ്ങ ചേര്ത്ത് വേവിക്കുക.
വെന്തശേഷം കണ്ടന്സിഡ് മില്ക്ക് ചേര്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക. തിളച്ച് കുറുകിയ ശേഷം നെയ്യില് വറുത്തുകോരിയ ബദാം, കിസ്മിസ് ചേര്ത്ത് വാങ്ങാം.
നെയ്യ് ഇതിലേക്ക് അരിച്ച് ചേര്ക്കുക. ചൂടോടെയോ, ചൂടാറിയ ശേഷം ഫ്രിഡ്ജില് വച്ച് തണുപ്പിച്ചോ കഴിക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply