പാലായിൽ മാണി സി കാപ്പന് ചരിത്രവിജയം. മാണി ഭരിച്ചിരുന്ന പാലാ നിയോജകമണ്ഡലം ഇനി മറ്റൊരു മാണി ഭരിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ ജോസ് ടോമിനെ തോൽപ്പിച്ച് മാണി സി.കാപ്പന് വിജയിച്ചത്. പാലായ്ക്ക് 54 വര്ഷത്തിനുശേഷം പുതിയ എംഎല്എ വരുന്നത്.
54137 വോട്ടുകള് മാണി സി.കാപ്പന് നേടിയപ്പോള് 51194 വോട്ടുകളാണ് ജോസ് ടോം നേടിയത്. ബിജെപി സ്ഥാനാര്ഥി എന്.ഹരിക്ക് 18044 വോട്ടുകള് മാത്രമാണ് ലഭിച്ചത്. വോട്ടെണ്ണാൻ തുടങ്ങി മൂന്നര മണിക്കൂർ പിന്നിട്ടപ്പോഴാണ് UDF ന് നേരിയ ലീഡ് നേടാനായത്. നേരിയ ലീഡ് നൽകിയെങ്കിലും പാലാ നഗരസഭ കൂടി കൈവിട്ടതൊടെ പരാജയം സമ്മതിച്ചു UDF.
അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം. രാമപുരം ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ തന്നെ വിജയത്തിൻെറ സാധ്യതയേറി തുടങ്ങി. പിന്നെ ഒരു മുന്നേറ്റം ആയിരുന്നു. അരനൂറ്റാണ്ടായി കേരള കോൺഗ്രസിൻറെ കുത്തകയായിരുന്നു പാലാ നിയോജകമണ്ഡലം. എന്നാൽ ഇത് തൂത്തെറിഞ്ഞാണ് ഇടതുമുന്നണി രാഷ്ട്രീയവിജയം സ്വന്തമാക്കിയത്. ഈ തോൽവിയിൽ അമ്പരന്നു നിൽക്കുകയാണ് കേരള കോൺഗ്രസും ഐക്യമുന്നണിയും.
യുഡിഎഫ് വാണുകൊണ്ടിരുന്ന എല്ലാമണ്ഡലങ്ങളേയും നിഷ്പ്രഭമാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാപ്പന് മുന്നേറികൊണ്ടിരുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്, ഏലിക്കുളം എന്നീ പഞ്ചായത്തുകളും പാലാ നഗരസഭയുമാണ് മാണി സി.കാപ്പന് കൂടുതൽ ലീഡ് നല്കിയത്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു നിയമസഭ മണ്ഡലം പിടിച്ചെടുക്കാനായതിന്റെ വിജയത്തിലാണ് ഇടതുമുന്നണി. ഇടതുമുന്നണിക്ക് ഇതൊരു ചരിത്രവിജയം തന്നെയാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply