ബത്തേരിയിൽ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹ്ല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിൽ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ഉത്തരവാദികളായവര്‍ക്കെതിരെ എത്രയുംവേഗം നടപടിയെടുക്കണമെന്നാവശ്യവുമായാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരം ശക്തമാക്കിയിരിക്കുന്നത്. നടപടിയെടുക്കുന്നതുവരെ ക്ലാസ്സിൽ കയറില്ലെന്നും വിദ്യാർഥികൾ അറിയിച്ചു.

ആരോപണ വിധേയനായ ഒരു അധ്യാപകനേയും താലൂക്കാശുപത്രിയിലെ ഡോക്ടറേയും ഇന്നലെ തന്നെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് നടപടിയെടുത്തിരുന്നു. എന്നാല്‍ നടപടി കൂടുതല്‍ ശക്തമാക്കമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ സെഷന്‍സ് ജഡ്ജി എ ഹാരിസ് ബത്തേരിയിലെ സ്‌കൂൾ സന്ദർശനത്തിനെത്തി. ഷെഹ്ലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ഉടൻതന്നെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.