ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കീര്ത്തി സുരേഷ്. ബധായി ഹോ ഒരുക്കിയ അമിത് ശര്മയുടെ സ്പോര്ട്ട്സ് ഡ്രാമ ചിത്രത്തിൽ അജയ് ദേവ്ഗണ്ണിൻറെ നായികയായാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള എന്ട്രി. അജയ് ദേവ്ഗണ് പ്രധാനവേഷത്തില് എത്തുന്ന ചിത്രത്തില് കീര്ത്തി സുരേഷാണ് നായിക. അദ്ദേഹത്തിൻറെ ഭാര്യയുടെ വേഷത്തിലാണ് കീര്ത്തി എത്തുന്നത്.
ഇന്ത്യന് ഫുട്ബോള് ലോകത്തെ അതികായനായ സയിദ് അബ്ദുള് രഹീമിൻറെ ജീവചരിത്രം പ്രമേയമാക്കിയുള്ള ചിത്രത്തിലാണ് കീര്ത്തിയുടെ അരങ്ങേറ്റം. 1950-63 കാലഘട്ടങ്ങളില് ഇന്ത്യയുടെ ഫുട്ബോള് കോച്ച് ആയിരുന്നു സയിദ്. അജയ് ദേവ്ഗണ് ആണ് സയ്യിദിനെ അവതരിപ്പിക്കുന്നത്. ബോണി കപൂര് ആണ് ചിത്രം നിര്മിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply