2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിരോധിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാനത്ത് ചെറിയളവിലെങ്കിലും കുറയും, ഇത് സംസ്ഥാനത്തിന് വലിയൊരു ആശ്വാസം തന്നെയാണ്.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാര്‍ബേജ് ബാഗുകൾ, കുപ്പികള്‍ എന്നിവയുടെ ഉത്പാദനം, വിതരണം, ഉപഭോഗം ജനുവരി ഒന്നുമുതലാണ് നിരോധിക്കുന്നത്. ഫ്ളെക്സ് നിരോധനത്തിനു പിന്നാലേ പ്ലാസ്റ്റിക് നിരോധനവുമായി സംസ്ഥാന സർക്കാർ.

ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കുപ്പികൾ, മിൽമ പാൽകവർ, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകൾക്കും കുപ്പികൾക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴയിടാക്കും.

നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യത്തെ തവണ 10,000 രൂപയാണ് പിഴ. പിന്നീട് 50,000 രൂപ പിഴയീടാക്കുകയും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതുമാണ്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശനമായി നടപടികള്‍ സ്വീകരിക്കും.

നിയമം ലംഘിച്ചാൽ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. നേരത്തെ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.