പതിനെട്ടാമത്  മിസ് സൗത്ത് ഇന്ത്യ കിരീടം ഇനി കേരളത്തിൻ്റെ ഐശ്വര്യ സജുവിന് സ്വന്തം. കേരളത്തിൽ  നിന്നുള്ള  വിദ്യ വിജയകുമാർ  മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പും, കർണാടകയിൽ നിന്നുള്ള ശിവാനി റായ്   മിസ് സൗത്ത് ഇന്ത്യ സെക്കൻഡ് റണ്ണറപ്പുമായി തെരെഞ്ഞെടുത്തു. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി കണ്ണൂരിലെ ലക്സോട്ടിക്ക ഇൻറ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വച്ച് കണ്ണൂർ റോട്ടറി ക്ലബിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിലാണ് ഇവർ വിജയികളായത്. തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ സായംസന്ധ്യയെ ധന്യമാക്കി അരങ്ങേറിയ മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 23 സുന്ദരിമാരാണ് വേദിയിൽ മാറ്റുരച്ചത്.

മിസ് സൗത്ത് ഇന്ത്യ 2020 വിജയിക്ക് മുൻ മിസ് സൗത്ത് ഇന്ത്യ ജേതാവ് മിസ് നികിത തോമസും, ഫസ്റ്റ് റണ്ണറപ്പിന് നടി അംബികയും, സെക്കൻഡ് റണ്ണറപ്പിന് നടി അഭിരാമിയുമാണ് സുവർണ്ണകിരീടങ്ങൾ അണിയിച്ചത്. കൂടാതെ ജേതാക്കൾക്ക് മൊമെൻഡോയും, സർട്ടിഫിക്കറ്റും മറ്റുപഹാരങ്ങളും മണപ്പുറം ഫിനാൻസ് ലിമിറ്റഡ്  ജനറൽ മാനേജരും, ചീഫ് പിആർഒയുമായ സനോജ് ഹെർബെർട്ടുമാണ് സമ്മാനിച്ചത്.

 

 

മിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒന്നര  ലക്ഷം രൂപവിലയുള്ള സമ്മാനവും, കൂടാതെ കീർത്തിലാൽസ് നൽകുന്ന ഒരു ഡയമണ്ട് റിങ്ങും, ഫസ്റ്റ് റണ്ണറപ്പിന് 75, 000 രൂപവിലയുള്ള സമ്മാനവും സെക്കന്റ് റണ്ണറപ്പിന് 50,000 രൂപവിലയുള്ള സമ്മാനവുമാണ് ലഭിച്ചത്. മിസ് സൗത്ത് ഇന്ത്യ 2020ൻ്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ്. അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ദക്ഷിണേന്ത്യൻ സുന്ദരികൾക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരം. മഹീന്ദ്ര ,ഡിക്യു വാച്ചസ് , സാജ് എർത്ത് റിസോർട്ട്, സാജാസ് ഡിസൈനർ ബൗട്ടിക്  എന്നിവരാണ് പവേർഡ് ബൈ പാർട്‌ണേഴ്‌സ്.

 

ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. ഡിസൈനർ സാരി, റെഡ് കോക്ക്ടെയിൽ, ബ്ലാക്ക് ഗൗൺ  എന്നീ  മൂന്ന്  റൗണ്ടുകളാണ്  മത്സരത്തിനുണ്ടായിരുന്നത്.  പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

റീജിയണൽ ടൈറ്റിൽ വിജയികൾ:

 

മിസ് തമിഴ്‌നാട് – ദീപ്തി എസ്

മിസ് ക്യൂൻ ആന്ധ്ര –  സുഗമ്യ ശങ്കർ

മിസ് ക്യൂൻ കർണാടക – ശ്വേതാ റാവു

മിസ് ക്യൂൻ കേരള – മരിയ ജെയിംസ്

മിസ് ക്യൂൻ തെലങ്കാന – സ്‌പന്ദന റോസി

 

സബ് ടൈറ്റിൽ വിജയികൾ:

 

മിസ് ബ്യൂട്ടിഫുൾ ഹെയർ – സിനി എം (കർണാടക)

 

മിസ് ബ്യൂട്ടിഫുൾ ആക്ടിങ് ഫേസ് – മരിയ ജെയിംസ് (കേരള)

 

മിസ് കൻജീനിയാലിറ്റി – പല്ലവി സുശീൽ (കേരള)

 

മിസ് കാറ്റ് വാക്ക് – കാമ്‌നാ ബത്ര (തമിഴ്‌നാട്)

 

മിസ് ടാലന്റ് – വിദ്യാ വിജയകുമാർ (കേരള)

 

മിസ് ഫോട്ടോജനിക് – ലാവണ്യ എ  (തമിഴ്‌നാട്)

 

മിസ് വ്യൂവേഴ്സ് ചോയ്സ് – സുഗമ്യ ശങ്കർ (ആന്ധ്രാ)

 

മിസ് സോഷ്യൽ മീഡിയ – ഐശ്വര്യ സജു (കേരള)

 

 

മിസ് ഹ്യുമേൻനസ് – മരിയ ജെയിംസ് (കേരള)

 

 

കൽപ്പനാസ് ഫാമിലി സലൂൺ ആൻഡ് സ്പാ, പറക്കാട്ട് ജൂവലേഴ്‌സ്, യുണീക് ടൈംസ് മാഗസിൻ,  ഫാഷൻ കണക്ട് , ഡ്രീം ക്യാച്ചർ,  ഐശ്വര്യ അഡ്വർടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2020 ൻ്റെ ഇവന്റ് പാർട്ണേഴ്സ്.

 

ഐശ്വര്യ സജു (കേരള), അഞ്ജലി മേനോൻ (കേരള), ദീപ്‌തി എസ് (തമിഴ്‌നാട്), ദിവ്യപ്രിയ ശിവം (തമിഴ്‌നാട്), ഈശ്വര്യ പകലവൻ (തമിഴ്‌നാട്), കാമ്‌നാ ബത്ര (തമിഴ്‌നാട്), കൃഷ്ണാഞ്ജന കെ എസ് (കേരള), ലാവണ്യ എ (തമിഴ്‌നാട്), മരിയ ജെയിംസ് (കേരള), മേഘ ഷെട്ടി (കർണാടക), നേഹ എസ് (കർണാടക), പല്ലവി സുശീൽ (കേരള), പൂജ രത്നം (തെലങ്കാന), സമൃദ്ധി ഷെട്ടി (കർണാടക), ശിവാനി റായ് (കർണാടക), ശ്വേതാ ജയറാം (കേരള), ശ്വേതാ റാവു (കർണാടക), സിനി എം. (കർണാടക), സോണിയ കാർത്തികേയൻ (തമിഴ്‌നാട്), സ്‌പന്ദന റോസി (തെലങ്കാന), ശ്രീലക്ഷ്‌മി (കേരള), സുഗമ്യ ശങ്കർ (ആന്ധ്രാ), വിദ്യ വിജയകുമാർ (കേരള) എന്നിവരാണ് വേദിയിൽ മാറ്റുരച്ചത്.

 

Leave a Reply

Your email address will not be published.