രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരുകയാണ്, ഈ സാഹചര്യത്തിൽ ഓപ്പറേഷൻ നമസ്തേയുമായി സൈന്യം. കരസേന മേധാവി എം.എം. നര്‍വാനെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

ഓപ്പറേഷൻ നമസ്തയുടെ പ്രധാന ലക്ഷ്യം രോഗപ്രതിരോധമാണ്. എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം രാജ്യത്ത് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ആർമി മുൻപ് നിരവധി പദ്ധതികളാണ് വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളതാണെന്നും അതിനാൽ തന്നെ ഇതും വിജയകരമായി പൂർത്തീകരിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.

കൊറോണയ്‌ക്കെതിരെ സർക്കാരിനെയും ജനങ്ങളെയും സഹായിക്കുകയെന്നതാണ് സൈന്യത്തിൻ്റെ പ്രധാന ഉത്തരവാദിത്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കണമെങ്കിൽ ഞങ്ങളും ആരോഗ്യവാന്മാരായിരിക്കേണ്ടത്ത് അത്യാവശ്യമാണ്, അതിനാൽ തന്നെ ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയെന്നും, അത് പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

 

 

 

 

 

Leave a Reply

Your email address will not be published.