സംസ്ഥാനത്ത് ഇന്ന് 7പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 2, കാസര്‍കോട് 2, കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഒരോരുത്തർക്കു വീതമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. കൂടാതെ 159 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 1,63,129 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്, അതിൽ 658 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിൽ.

പത്തനംതിട്ടയിലും, കണ്ണൂരിലും രണ്ട് പേര്‍ വീതം രോഗമുക്തി നേടി. കാസര്‍ഗോഡിനായി പ്രത്യേക ആക്ഷന്‍ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു, ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ലെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ ലഭ്യമാക്കും. നേരിട്ട് റേഷന്‍ വാങ്ങാന്‍ എത്താനാവാത്തവര്‍ക്കായി വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചവരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും, ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വാങ്ങാം.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.