മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്.

കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ വിദേശത്ത് നിന്നും വന്നവരും ബാക്കി രണ്ടുപ്പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

മുംബൈയിലെ ഓരോ ചേരിയിലും ഏകദേശം 20,000 ത്തോളം പ്പേരുണ്ടാകും. അവിടുത്തെ ആളുകൾ തിങ്ങിത്തിങ്ങി പാർക്കുന്നവരാണ്. വീടുകൾ വളരെ ചെറുതും, അടുപ്പിച്ച് അടുപ്പിച്ചുള്ളതുമാണ്.അതിനാൽ തന്നെ ഇവരെ എങ്ങനെ സുരക്ഷിതമായി പാർപ്പിക്കാമെന്നുള്ളതും വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ആഴ്ച്ച മുംബൈയിലെ ചേരിയിൽ ഒരു 65 വയസ്സുകാരി മരണപ്പെട്ടിരുന്നു, അവരുടെ പരിശോധന ഫലം ഇന്നാണ് പുറത്തു വന്നത്. പരിശോധനയിൽ സ്ത്രീക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചു.

മുംബയിലെ ചേരികളിൽ കൊറോണ സമൂഹ വ്യാപനം ആകുമോയെന്ന ആശങ്കയിലാണ് അവിടുത്തെ അധികൃതർ.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.