നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. നീതി പ്രതികാരമായാല്‍ അതിൻ്റെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ ​പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ പരാമര്‍ശം. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി ഒരിക്കലും പ്രതികാരമായി മാറരുതെന്നും പ്രതികാരമായാല്‍ നീതിയുടെ അര്‍ഥം തന്നെ മാറി പോവുമെന്നും അദ്ദേഹം പറഞ്ഞു.

കോടതികളില്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങള്‍ ഹൈദരാബാദ് പൊലീസിൻ്റെ നടപടിയെ പുകഴ്ത്തുന്നതിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ചുകൊന്ന പൊലിസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.