നോട്ടുനിരോധത്തിന്റെ ഫലമായി സമൂഹത്തിലുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ എങ്ങനെ നമ്മുടെ ജനങ്ങളെ ബാധിച്ചുവെന്നുള്ളതിലേക്കുള്ള മനോഹരവും വ്യത്യസ്തവുമായ ഒരു ചലച്ചിത്രാന്വേഷണമാണ് ലില്ലി.നാം കാണാത്ത നമ്മുടെ നാടിന്റെ പ്രശ്നങ്ങളുടെ സൂക്ഷ്മതയിലേക്കാണ് ഇത് ആഴ്ന്നിറങ്ങുന്നത്. ഈയൊരു രാഷ്ട്രീയ ബോധമാണ് ഈ സിനിമയുടെ സൗന്ദര്യം വര്ധിപ്പിക്കുന്നത്.സാധാരണ വയലന്സ്, സസ്പെന്സ് ത്രില്ലര് സിനിമകളിലെല്ലാം നായികമാരുണ്ടാകാറില്ല.എന്നാല് ലില്ലിയില് നായകനില്ല. നായികയേ ഉള്ളൂ. ഇതിലെ പുരുഷകഥാപാത്രങ്ങളെല്ലാം നായികക്ക് മോമ്പൊടി ചേര്ക്കുവാനുള്ള സപ്പോര്ട്ടിംഗ് ആക്ടര്മാര് മാത്രമാണ് . രണ്ടാമത്തെ ചലച്ചിത്രത്തില് തന്നെ തന്റെ കഴിവു തെളിയിക്കുകയല്ല, തന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുക കൂടി ചെയ്യുകയാണ് സംയുക്ത മേനോന്.
പുതുമുഖങ്ങളെ മുന്നിലും പിന്നിലുമെല്ലാം അണിനിരത്തിയ ലില്ലി മലയാള സിനിമയും പുതിയ മാറ്റത്തിന്റെ പാതയിലാണെന്ന് തെളിയിക്കുകയാണ്. അവതരണത്തിന്റെ മലയാളസിനിമയിലെ ഏറ്റവും പുതിയ പരീക്ഷണത്തെയാണ് ലില്ലി ഓര്മപ്പെടുത്തുന്നത്. പാളിപ്പോകാതെ ഇത് ഭംഗിയായി നിര്വഹിക്കുവാന് സാധിച്ചുവെന്നുള്ളതാണ് ലില്ലിയുടെ ഏറ്റവും വലിയ ഗുണവും .
Photo Courtesy : Google/ images are subject to copyright

Leave a Reply