മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ടീസര്‍ ഡിസംബര്‍ 21ന് പുറത്തിറങ്ങും.21ന് രാവിലെ 8 മണിക്ക് ടീസര്‍ റിലീസ് ചെയ്യും.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്‌ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇപ്പോള്‍ പുറത്തുവന്ന ‘സമരശംഘം’ എന്ന ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതും ഈ പദയാത്രയാണ്. പാട്ടിന്റെ വരികള്‍ ചേര്‍ത്തുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സിരിവെന്നില സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് കെ ആണ് സംഗീതം. കാല ഭൈരവ പാടിയിരിക്കുന്നു.നൃത്ത സംവിധാനം ബൃന്ദ. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. നാക്ക് സ്റ്റുഡിയോസ് ലിറിക്കല്‍ വീഡിയോയുടെ വിഎഫ്‌എക്‌സ് നിര്‍വ്വഹിച്ചിരിക്കുന്നു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.