ഉള്ളി പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി തമിഴ്‌നാട് സർക്കാർ. ഈ നടപടിയുടെ ഭാഗമായി ഉള്ളി കൈവശം വയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ പരിധി നിശ്ചയിച്ചു.

 

മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുതല്‍ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ചില്ലറ വ്യാപാരികള്‍ 10 ടണ്ണില്‍ കൂടുതല്‍ ഉള്ളി ശേഖരിക്കരുത്. ഇത് കണ്ടെത്തുന്നതിനായി ചന്തകളില്‍ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.

 

സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും അധിക വിലയില്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.