പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം തുടരുന്നു.  ബന്ദിന് സമാനമായ അവസ്ഥയാണിപ്പോൾ അസമിൽ. സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. കൂടുതല്‍ സൈന്യത്തെ അസമിൽ വിന്യസിക്കും. കൊല്‍ക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ര്‍​വീ​സു​കളും , അസമില്‍ 21 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

 

ദിബ്രുഗഡിലും തെസ്പൂരിലും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു.  ദിബ്രുഗഡിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഗുവാഹത്തിയില്‍ അനശ്ചിതകാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആ​സാ​മി​ലെ നാ​ലി​ട​ങ്ങ​ളി​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ടി​ന്‍​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ര്‍​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 

അസമില്‍ മുഖ്യമന്ത്രിയുെട വസതിക്കുനേരെ രാത്രി കല്ലേറുണ്ടായി. ഇതിനെ തു​ട​ര്‍​ന്ന് ദി​ബ്രു​ഗ​ഡി​ലേ​ക്കും നി​രോ​ധ​നാ​ജ്ഞ നീ​ട്ടി.  പൗരത്വബില്ലിനെതിരെ അസമില്‍ ആയിരങ്ങളാണ്. 10 ജി​ല്ല​ക​ളി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

 

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസ്സായത്.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.