നിയമവീഥിയിലെ വേറിട്ട ശബ്ദം – അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്

കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കി അഭിഭാഷകരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മലയാളിയാണ് അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ന...