സുപ്രീംകോടതിയുടെ വിധി ഇനി മുതൽ പ്രാദേശിക ഭാഷയിലും. ഇതിനായി സുപ്രീംകോടതി ഒരു ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീംകോടതിയുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇതിന് തുടക്കമിട്ടത്.

2017ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രാദേശിക ഭാഷകളില്‍ സുപ്രീംകോടതി വിധികള്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷമാണ് ഇത് നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബ്ലോക്കിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് എസ്.എ ബോബ്ഡെ പ്രാദേശിക ഭാഷ വിധികള്‍ പ്രസിദ്ധീകരിക്കുന്നതിന് തുടക്കം കുറിച്ചു. ഇതിന് പിറകെ സുപ്രീംകോടതി വെബ്സൈറ്റില്‍ ഹിന്ദി, കന്നഡ, തെലുഗു, മറാട്ടി, ഒഡിയ ഭാഷകളില്‍ വിധികള്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ വിധികള്‍ പുറപ്പെടുവിക്കുന്നതും അത്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും ഇംഗ്ലീഷിലാണ്‌.

എന്നാൽ ഇത് സാധാരണക്കാർക്ക് കൂടി മനസിലാകുന്നതിനായി പ്രാദേശിക ഭാഷായിൽ കൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയായിരുന്നു.

വരും വര്‍ഷങ്ങളില്‍ മലയാളം ഉള്‍പ്പെടേയുള്ള പ്രാദേശിക ഭാഷകളില്‍ കൂടി വിധികള്‍ പുറത്തുവരാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതോടെക്കൂടി വിവിധ ഭാഷകളില്‍ വിധികള്‍ ലഭ്യമാക്കുന്ന ലോകത്തെ ആദ്യത്തെ ഉന്നത നീതി പീഠമായി മാറി സുപ്രീംകോടതി.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.