തൊടുപുഴ : ഇടുക്കി ജില്ലയില് അണക്കെട്ടിനോടു ചേര്ന്നുള്ള പ്രദേശങ്ങളില് നേരിയ ഭൂചലനം. തിങ്കളാഴ്ച പുലര്ച്ചെ 4.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര് സ്കെയിലില് 2.86 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കുളമാവ് വനത്തിനുള്ളിലാണ് പ്രഭവകേന്ദ്രം. അഞ്ചു മുതല് ഏഴു സെക്കന്റു വരെ ഭൂചലനം നീണ്ടുനിന്നു. നാശ നഷ്ടങ്ങളോ ആളപായമോ ഇല്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply