തിരുവനന്തപുരം: പരിസ്ഥിതി സമിതി അംഗമായിരിക്കെ പി.വി അന്വര് എംഎല്എ പരിസ്ഥിതി നിയമങ്ങള് ലംഘിക്കുന്നുവെന്ന് ആരോപണം. നിയമലംഘനം നടത്തിയെന്ന ആരോപണത്തെ സംബന്ധിച്ച് സ്പീക്കര് പി. ശ്രീരാമകൃഷ്ണന് പി. വി. അന്വര് എംഎല്എയോട് വിശദീകരണം ആവശ്യപ്പെടും.
പി.വി. അന്വര് എംഎല്എയെ പരിസ്ഥിതി സമിതി അംഗത്വത്തില് നിന്ന് നീക്കണമെന്ന് കോണ്ഗ്രസ്സ് നേതാവ് വി.എം സുധീരന് മുന്പ് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് സുധീരന് സ്പീക്കര്ക്ക് കത്ത് നല്കിയിരുന്നു. പി. വി. അന്വര് എംഎല്എ പരിസ്ഥിതി സമിതിയില് തുടരുന്നത് നിയമസഭയുടെ അന്തസ്സിന് അപമാനമാണെന്നാണ് സുധീരന് കത്തില് ആരോപിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply