ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14നും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതി അറിയിച്ചു. വോട്ടെണ്ണല്‍ 18 നു നടക്കും.
ഡിസംബര്‍ 18 നു മുന്‍പ് ഗുജറാത്തില്‍ തിരഞ്ഞടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ ഹിമാചലിലെ പോളിങ് തീയതി പ്രഖ്യാപിച്ച സമയത്ത് അറിയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ 18 ന് നടക്കും. നിലവിലെ നിയമസഭക്ക് അടുത്ത വര്‍ഷം ജനുവരി 22 വരെ കാലാവധിയുണ്ട്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.