ന്യൂഡല്ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. മോദിയുടെ വിശ്വാസ്യതക്ക് സ്വന്തം തട്ടകത്തില് തന്നെ കോട്ടം തട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി മോഡലിനെ ഗുജറാത്തിലെ ജനങ്ങള് തള്ളിക്കളഞ്ഞുവെന്നും രാജ്യം മോദിയെ ശ്രദ്ധിക്കുന്നില്ല എന്നതിന് തെളിവാണ് ഇതെന്നും രാഹുല് കുറ്റപ്പെടുത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പില് ധാര്മ്മിക വിജയം കോണ്ഗ്രസിനാണെന്നും ഇതിലൂടെ ബി.ജെ.പിക്ക് ഞെട്ടല് സമ്മാനിക്കാന് കോണ്ഗ്രസിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 30 വര്ഷങ്ങള്ക്കിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

Leave a Reply