തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കോണ്ഗ്രസ്സ് വിട്ട് ഇടതു മുന്നണിയിലേക്ക്. ഇടതിലോട്ട് മാറുന്നത് സംബന്ധിച്ച് ചര്ച്ചകള് നടക്കുകയാണെന്നും ഡിസംബറില് അന്തിമതീരുമാനം ഉണ്ടായേക്കുമെന്നുമാണ് സൂചന. മുന്പ് ജനതാദള് വിട്ടപ്പോള് കേരളത്തില് രൂപീകരിച്ച എസ് ജെ ഡി പുനരുജ്ജീവിപ്പിച്ചാവും വീരേന്ദ്രകുമാറും സംഘവും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്രകുമാര് രാജ്യസഭാ അംഗത്വം രാജിവക്കും. ഡിസംബര് 15നകം അതുണ്ടാകുമെന്നാണ് സൂചന. ബിജെപിക്കൊപ്പം ചേര്ന്ന നിതീഷ്കുമാറിന്റെ പാര്ട്ടിയുടെ എംപിയായി തുടരാന് ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിയെന്നുമാണ് വീരേന്ദ്രകുമാര് പറഞ്ഞത്. സീറ്റ് ധാരണക്കായി സിപിഎം നേതാക്കളുമായി എംപി വീരേന്ദ്രകുമാര് അടുത്ത ദിവസങ്ങളില് തന്നെ ചര്ച്ച നടത്തുമെന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright

Leave a Reply