തിരുവനന്തപുരം: കേരളത്തിലെ സഹകരണമേഖലക്ക് അടിത്തറ പാകുന്നതില് പ്രധാന പങ്കുവഹിച്ച മുതിര്ന്ന സിപിഐ നേതാവും മുന് മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന് നായര് അന്തരിച്ചു. വാര്ദ്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു. അവിടെ വച്ചാണ് അന്ത്യം. 89 വയസ്സായിരുന്നു. 1952ലാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമായത്. പാര്ട്ടിയുടെ കൊട്ടാരക്കര ടൗണ് സെല് സെക്രട്ടറി, ദേശീയ കണ്ട്രോള് കമ്മീഷന് അംഗം, ലോക്കല് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കൗണ്സില് അംഗം, സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് എന്നീ നിലകളിലും പ്രവര്ത്തിച്ചു. 1957ലും 1967ലും കൊട്ടാരക്കരയില് നിന്നും 77ലും 80ലും ചടയമംഗലത്തു നിന്നും 87 ല് പത്തനാപുരത്ത് നിന്നും 96ല് കരുനാഗപള്ളിയില് നിന്നുമടക്കം പത്തൊന്പത് വര്ഷം നിയമസഭയില് അംഗമായി. മുഖ്യമന്ത്രി സി.അച്യുതമേനോന് നിയമസഭ അംഗമാകാന് 1970ല് കൊട്ടാരക്കരയില് നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.
നാല് പതിറ്റാണ്ടോളം സഹകരണമേഖലയില് പ്രവര്ത്തിച്ച ചന്ദ്രശേഖരന് നായര് സഹകരണ ബാങ്കിംഗ് രംഗത്തെ കുലപതിയായാണ് അറിയപ്പെടുന്നത്. സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണത്തിന് 1976ല് തുടക്കം കുറിച്ചത് ചന്ദ്രശേഖരന് നായര് സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്.
സംസ്കൃതത്തിലും ഭാരതീയ ദര്ശനങ്ങളിലും വേദങ്ങളിലും അവഗാഹമുണ്ടായിരുന്നു.മറക്കാത്ത ഓര്മ്മകള് എന്ന പേരില് ഓര്മ്മകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply